കൃഷിയിടത്തിൽ നരേന്ദ്ര മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

ഇരിട്ടി: യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ നയത്തിനെതിരെ കീഴ്പ്പള്ളി പുതിയങ്ങാടി കൃഷിയിടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്​ സമീർ പുന്നാട് ഉദ്ഘാടനം ചെയ്​തു. പ്രതിഷേധ പരിപാടിയിൽ നിരവധി കർഷകരും പങ്കാളികളായി. മണ്ഡലം ജനറൽ സെക്രട്ടറി ശഹീർ മാസ്​റ്റർ കീഴ്പ്പള്ളി അധ്യക്ഷത വഹിച്ചു. അജ്​മൽ ആറളം, വി.വി. നിയാസ്, വി.പി. നൗഫൽ, കെ. അഫ്​നാസ്, ടി.എസ്. ജുനൈദ്, പി. അൻഷാദ്, പി.സി. താജുദ്ദീൻ, റാഷിദ്, പി. നിസാമുദ്ദീൻ, പി.കെ. മുഈൻ, വി.പി. നൗഷാദ്, കെ.പി. അൻസാർ, സി. ഹാരിസ്, പി.പി. ഖാദർ, പി. സുബൈർ, ടി.കെ. സിനാൻ, സി.എച്ച്. അശ്​കർ, പി.സി. ഹസൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.