കോവിഡ് പ്രതിരോധത്തിന്​ റെഡ്​ക്രോസ്​ വളൻറിയര്‍മാരും

കണ്ണൂർ: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്​ റെഡ്​ക്രോസ്​ വളൻറിയര്‍മാരെ നിയോഗിക്കും. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വളൻറിയര്‍മാരുടെ സേവനം അനിവാര്യമാണെന്ന കേന്ദ്ര സര്‍ക്കാറി‍ൻെറ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്​. റെഡ്​േക്രാസ്​ സൊസൈറ്റി ജില്ല ജനറല്‍ ബോഡിയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ പ്രാദേശികമായി വാര്‍ഡ്​തലത്തില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വളൻറിയര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ തീരുമാനമായത്. സര്‍ക്കാറിനൊപ്പം, ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശാനുസരണം ഏതുസമയത്തും പ്രവര്‍ത്തിക്കാന്‍ റെഡ്‌ക്രോസ് വളൻറിയര്‍മാര്‍ സന്നദ്ധരാണെന്നും രക്ഷാധികാരികള്‍ അറിയിച്ചു. ചെയര്‍മാന്‍ കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. യോഗം അഡ്വ. കെ.കെ. ബലറാം ഉദ്ഘാടനം ചെയ്തു. പി.പി. ദിവാകരന്‍, ടി.പി. വിപിന്‍ദാസ്, ടി.സി. അനുരാഗ് എന്നിവര്‍ സംസാരിച്ചു. സി. ഗംഗാധരന്‍ സ്വാഗതവും എം. രാജീവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ.ജി. ബാബു(ചെയര്‍.), സി. ഗംഗാധരന്‍ (വൈസ്‌.ചെയര്‍.), എന്‍. രാജീവന്‍ (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.