നടുവിൽ പഞ്ചായത്ത്​ ശുചിത്വ പ്രഖ്യാപനത്തിൽ പുഴ സംരക്ഷണ സമിതി പ്രതിഷേധിച്ചു

ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിൽ കുപ്പം പുഴ സംരക്ഷണ സമിതി പ്രതിഷേധിച്ചു. കുപ്പം പുഴയുടെ ഭാഗമായ കരുവൻചാൽ പുഴക്കരയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് മാലിന്യവും ഭക്ഷണാവശിഷ്​ടങ്ങളും ഓടയിൽ എറിയുന്നുണ്ട്. അത് പുഴയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിനൊന്നും മാറ്റം വന്നിട്ടില്ല. ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓവുചാൽ വഴി പുഴയിൽത്തന്നെയാണ് ഇപ്പോഴും എത്തുന്നത്. അറവുശാലകളിൽനിന്നുള്ള മാലിന്യത്തി​ൻെറ കാര്യവും വ്യത്യസ്തമല്ല. പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. യോഗത്തിൽ സി.എം. കോരൻ അധ്യക്ഷത വഹിച്ചു. കെ.കെ. മുകുന്ദൻ, വി.എൻ. പവിത്രൻ, ടി.പി. സദാനന്ദൻ, ഒ.കെ. രാജൻ, വി.എൻ. കൃഷ്ണൻ, ഒ.കെ. ബാലകൃഷ്ണൻ, സാലി നടുപ്പറമ്പിൽ, ബേബി തറപ്പേൽ, പങ്കജാക്ഷൻ കുറുവാച്ചിറ, കെ.സി. ലക്ഷ്മണൻ, കെ.എൻ. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.