സ്തൂപം തകർത്തതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

മുഴപ്പിലങ്ങാട്: പഞ്ചായത്ത് ശ്മശാനത്തിലെ സി.പി.എം സ്തൂപങ്ങൾ നശിപ്പിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്​റ്റ്​ ചെയ്യണമെന്ന് മുഴപ്പിലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുട്ടി​ൻെറ മറവിൽ നടന്ന സംഭവത്തിൽ കോൺഗ്രസിനെ വലിച്ചിഴക്കാനുള്ള സി.പി.എം നീക്കം അപലപനീയമാണ്. ജില്ലയുടെ പല ഭാഗത്തും കോൺഗ്രസ് ഓഫിസുകളും മറ്റും തകർത്ത് മുഖം വികൃതമായവർ യഥാർഥ പ്രതികളെ കണ്ടെത്തും മുമ്പേ കെട്ടുകഥ ചമച്ച് പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. സുരേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.