പെരിങ്ങത്തൂർ കോവിഡ്​ വ്യാപന ഭീതിയിൽ

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ഖുർആൻ കോളജിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 20 പേരുടെ ഫലം പോസിറ്റിവ്. തുടർന്ന് പ്രദേശം ഭീതിയിലായി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച പെരിങ്ങത്തൂരിലെ രണ്ടുപേരുടെ സമ്പർക്കപ്പട്ടിക പരിശോധിച്ച് നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് 20 പേരുടെ ഫലം പോസിറ്റിവായത്. നിലവിൽ പെരിങ്ങത്തൂർ ടൗൺ അടച്ചിട്ടിരിക്കുകയാണ്‌. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സ്ഥിതി തുടരും. അടുത്തദിവസം തന്നെ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.