ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

പയ്യന്നൂർ: സ്വത്വം നിലനിർത്താൻ തെരുവിലിറങ്ങി പോരാടുന്ന ഇന്ത്യൻ കർഷകർക്ക്​ ​െഎക്യദാർഢ്യവുമായി കരിനിയമം വയലിൽ കുഴിച്ചുമൂടി ജൈവകർഷകരുടെ പ്രതിഷേധം. ദേശീയ കർഷക പ്രക്ഷോഭത്തിന് ​െഎക്യപ്പെട്ടാണ്​ വയലിലിറങ്ങി പ്രതിഷേധിച്ചത്. വെരിക്കര വയലിൽ നടന്ന പ്രതീകാത്മക സമരം പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ ഡോ. ഇ. ഉണ്ണിക്കൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. കെ.സി. ഹരിദാസൻ, ചന്ദ്രൻ കല്ലത്ത്, സി. വിജയൻ, സുരേഷ് കല്ലത്ത്, ഹരീഷ് കോടിയത്ത്, കെ.പി. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.