സി.പി.എം രക്തസാക്ഷി സ്തൂപങ്ങൾ തകർത്തനിലയിൽ

മുഴപ്പിലങ്ങാട്: എടക്കാട്ടെ സി.പി.എം പ്രവർത്തകൻ കാര്യത്ത് രമേശ​ൻെറയും മുഴപ്പിലങ്ങാട്ടെ പടന്നകണ്ടി ചന്ദ്ര​ൻെറയും സ്​മാരക സ്തൂപങ്ങൾ തകർത്ത നിലയിൽ. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവമെന്ന്​ കരുതുന്നു. എടക്കാട് പൊലീസെത്തി അന്വേഷണം തുടങ്ങി. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ യോഗം നടത്തി. കുളം ബസാറിൽ നടന്ന യോഗത്തിൽ നേതാക്കളായ എൻ. ചന്ദ്രൻ, കെ.വി. ബാലൻ, കെ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. സംഭവ സ്ഥലം എ.എൻ. ശംസീർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ.വി. ബാലൻ, ജില്ല കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ.വി. പത്മനാഭൻ എന്നിവർ സന്ദർശിച്ചു. പാർട്ടി സ്തൂപം തകർത്തതിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.