കുടുംബസഹായ നിധി കൈമാറി

പാടിയോട്ടുചാല്‍: പുഴയില്‍ ചാടിയ ബന്ധുവായ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വളപട്ടണം പുഴയില്‍ ഒഴുക്കില്‍പെട്ടു മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ ഏച്ചിലാംപാറയിലെ കെ.വി. വിജിത്തി​ൻെറ (33) കുടുംബത്തെ സഹായിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം വിജിത്തി​ൻെറ കുടുംബത്തിന് കൈമാറി. വിജിത്തി​ൻെറ വീട്ടില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന്‍ ധനസഹായം വിജിത്തി​ൻെറ മാതാവിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.