വനിത കമീഷന്‍; പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍

കണ്ണൂർ: വനിത കമീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു. 9188380783 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ വിവരങ്ങള്‍ ആരായാവുന്നതാണ്. നിലവിലുള്ള 0471 2307589, 2302590 എന്നീ ലാന്‍ഡ് നമ്പറുകളിലും ബന്ധപ്പെടാം. പരാതികള്‍ keralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലും keralawomenscommission.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും രേഖാമൂലം അറിയിക്കാം. രജിസ്​റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാലത്ത് നിശ്ചയിക്കുന്ന മുറക്ക് നോട്ടിസ് അയക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.