മരുതുംപാറ ജലസംഭരണി നാടിന്​ സമർപ്പിച്ചു

ഇരിക്കൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ളതും ഉപയോഗശൂന്യവുമായ പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ മരുതുംപാറയിലെ പുരാതനകുളം പുനരുദ്ധരിച്ച് ജലസംഭരണിയാക്കി മാറ്റി നാടിനു സമർപ്പിച്ചു. ഏഴ് ലക്ഷം രൂപ ചെലവിൽ നിർമിച്ച മിനി ജലസംഭരണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി. വസന്തകുമാരി നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ശ്രീജ അധ്യക്ഷത വഹിച്ചു. പി.എ.യു ജില്ല പ്രോജക്​ട്​ ഡയറക്ടർ വി.കെ. ദിലീപ് മുഖ്യാതിഥിയായി. വാർഡ് മെംബർ എ. രാമചന്ദ്രൻ, അസി. സെറികൾചർ ഓഫിസർ പി.പി. അശ്റഫ് എന്നിവർ സംസാരിച്ചു. ജാൻഷീറ നിലൂഫർ റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ഡി.ഒ ആർ. അബു സ്വാഗതവും വി.ഇ.ഒ തസ്നീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.