സി.പി.എം പ്രതിഷേധ കൂട്ടായ്​മ

ഇരിട്ടി: കോൺഗ്രസ‌് ആക്രമണത്തിലും വെഞ്ഞാറമൂട‌് ഇരട്ടക്കൊലപാതകത്തിലും പ്രതിഷേധിച്ച‌്​ സി.പി.എം ഏരിയ കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ ബഹുജന കൂട്ടായ‌്മ ജില്ല കമ്മിറ്റി അംഗം കെ.എം. ജോസഫ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിനോയ‌്കുര്യൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം.വി. സരള, സി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ‌് അതിക്രമങ്ങൾ ചിത്രീകരിച്ചുള്ള പോസ‌്റ്റർ പ്രദർശനവുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.