ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ

കണ്ണൂർ: ട്രഷറി വകുപ്പിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച്​ ട്രഷറികൾക്ക് മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ ജില്ല ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം ജോയ് ഫ്രാൻസിസ്, കെ.വി. ഗിരീഷ് കുമാർ, എം.വി. മനോഹരൻ, കെ. അസീംബു, വി.ആർ. സുധീർ, സി. പ്രകാശ് ബാബു, അശോകൻ എന്നിവർ സംസാരിച്ചു. മട്ടന്നൂർ ജില്ല ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ല സെക്രട്ടറി കെ.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീകാന്ത്, കെ.വി. വിജേഷ്, പി.പി. രഘുനാഥൻ, കെ.സി. ഷിനു, കെ.പി. രാമചന്ദ്രൻ, എം.സി. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.