സി.പി.എം ബഹുജന കൂട്ടായ്മ

കൂത്തുപറമ്പ്: കോൺഗ്രസ് കൊലപാതക രാഷ്​ട്രീയത്തിൽ പ്രതിഷേധിച്ചും യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ നടത്തുന്ന അക്രമ സമരം തുറന്നു കാണിക്കുന്നതിനും സി.പി.എം നേതൃത്വത്തിൽ കൂത്തുപറമ്പിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മാറോളിഘട്ടിൽ നടന്ന കൂട്ടായ്മ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്​ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എ. അശോകൻ, ദീഷ്ണപ്രസാദ്, പത്മജ പത്മനാഭൻ, പി. അശോകൻ എന്നിവർ സംസാരിച്ചു. ധർണ നടത്തി കൂത്തുപറമ്പ്: ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയ​ൻെറ നേതൃത്വത്തിൽ കൂത്തുപറമ്പിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു കൂത്തുപറമ്പ് ഏരിയ സെക്രട്ടറി എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ടൗണിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയ പ്രസിഡൻറ്​ എൻ.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.