പ്ലാസ്​റ്റിക്​ ടോൾ ബൂത്ത് സ്ഥാപിച്ചു

മാഹി: കുഞ്ഞിപ്പള്ളി അൽ ഹിക്ക്മ ചരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്ലാസ്​റ്റിക്ക് ടോൾ ബൂത്ത് സ്ഥാപിച്ചു. മാഹി ​െറയിൽവേ സ്​റ്റേഷന് സമീപം സ്ഥാപിച്ച പ്ലാസ്​റ്റിക് ടോൾ ബൂത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ മഹിജ തോട്ടത്തിൽ, ഉഷ കുന്നുമ്മൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ശശിധരൻ തോട്ടത്തിൽ, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവർ സംസാരിച്ചു. നേരത്തെ മൂക്കാളി, ചുങ്കം ടൗൺ, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിൽ ടോൾ ബുത്തുകൾ സ്ഥാപിച്ചത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നതായി വിലയിരുത്തിയതിനെ തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം ബൂത്തുകൾ സ്ഥാപിക്കുന്നത്. ഹരിത കർമസേന അംഗങ്ങൾക്കാണ് പരിപാലന ചുമതല. പ്ലാസ്​റ്റിക്​ കുപ്പികളും മറ്റ് സമാന പ്ലാസ്​റ്റിക് വസ്തുക്കളുമാണ് ടോൾ ബൂത്തിൽ ഇടേണ്ടത്. ഇതിൽ നല്ലത് നേരിട്ട് ഏജൻസികൾക്ക് വിൽപന നടത്തുകയും മോശമായത് പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് റോഡ് പ്രവൃത്തിക്കായി നൽകുകയുമാണ് ചെയ്യുന്നത്. മൂന്ന് വർഷത്തിനിടെ 50,000 കിലോ പ്ലാസ്​റ്റിക്​ പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.