ബോംബ് നിര്‍മാണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം -പാച്ചേനി

കണ്ണൂർ: സി.പി.എമ്മി​ൻെറ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി നടക്കുന്ന ബോംബ് നിര്‍മാണത്തെക്കുറിച്ചും ആയുധ സംഭരണത്തെക്കുറിച്ചും എന്‍.ഐ.എ, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമീപ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തി ഇവിടെ ബോംബ് നിര്‍മാണം നടത്തുന്നത് സി.പി.എമ്മി​ൻെറ ഉന്നത നേതൃത്വത്തി​ൻെറ അറിവോടെയാണ്. ഇതിനെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ല. ജില്ല സെക്രട്ടറി പൊലീസിനെ നിയന്ത്രിക്കുകയാണ്. നടുവനാട്​ ബോംബ് നിര്‍മിക്കുമ്പോഴുണ്ടായ സ്​ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റപ്പോള്‍ സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്​റ്റഡിയിലെടുത്തത് ഒരു ബി.ജെ.പി പ്രവര്‍ത്തകനെയാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി. മുരളി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.