കാർഷിക പരിഷ്കരണ ബിൽ കോർപറേറ്റുകൾക്ക്​ വേണ്ടി -കെ.പി. മോഹനൻ

കണ്ണൂർ: പുതിയ കാർഷിക പരിഷ്കരണ ബിൽ കോർപറേറ്റ് സൗഹൃദപരവും കർഷകദ്രോഹവുമാണെന്ന് മുൻ കൃഷിമന്ത്രി കെ.പി. മോഹനൻ പ്രസ്​താവനയിൽ പറഞ്ഞു. കോർപറേറ്റുകൾക്ക് സാമ്പത്തിക നേട്ടം കൊയ്യാൻ കാർഷിക മേഖലയെ വിട്ടുകൊടുക്കുകയാണ് കേന്ദ്രം. ആഹാരം അവകാശമാക്കിയുള്ള ഭക്ഷ്യ സുരക്ഷബിൽ പോലെ ബൃഹത്തായ പദ്ധതി നടപ്പാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കിയത് ഭക്ഷ്യോൽപാദന രംഗത്തെ പുരോഗതിയായിരുന്നു. രാജ്യത്തി‍ൻെറ നേട്ടം ഓരോ പൗരനും ലഭ്യമാക്കുകയായിരുന്നു ബില്ലിലൂടെ അന്ന് ചെയ്തത്. എന്നാൽ, ഇന്ന് പാർലമൻെറിലെ കീഴ്വഴക്കങ്ങൾപോലും ലംഘിച്ച് ധിറുതിപിടിച്ച് ബിൽ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.