ജനകീയ ഹോട്ടല്‍ തുടങ്ങി

മട്ടന്നൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തുടങ്ങിയ ജനകീയ ഹോട്ടല്‍ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്​ഘാടനംചെയ്​തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ പി. രേഖ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഒാഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് മുഖ്യാതിഥിയായി. കോവിഡ് കാലത്ത് ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയ കമ്മ്യുണിറ്റി കിച്ചന്‍ വളൻറിയര്‍മാര്‍ക്ക് പി. പുരുഷോത്തമന്‍ ഉപഹാരം നല്‍കി ആദരിച്ചു. കൗണ്‍സിലര്‍മാരായ വി.പി. ഇസ്മായില്‍, എ.കെ. സുരേഷ് കുമാര്‍, ഷാഹിന സത്യന്‍, എം. റോജ, വി.കെ. സുഗതന്‍, കെ.വി. ജയചന്ദ്രന്‍, എം.കെ. നജ്മ എന്നിവര്‍ സംസാരിച്ചു. കെ.പി. രമേശ് ബാബു സ്വാഗതവും ഒ. പ്രീത നന്ദിയും പറഞ്ഞു. നഗരസഭ ഓഫിസിനു പിറകിലാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 20 രൂപക്കാണ് ഊണ്‍ നല്‍കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.