Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTജനകീയ ഹോട്ടല്‍ തുടങ്ങി
text_fieldsbookmark_border
മട്ടന്നൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തുടങ്ങിയ ജനകീയ ഹോട്ടല്‍ ചെയര്പേഴ്സൻ അനിത വേണു ഉദ്ഘാടനംചെയ്തു. സി.ഡി.എസ് ചെയര്പേഴ്സൻ പി. രേഖ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഒാഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് മുഖ്യാതിഥിയായി. കോവിഡ് കാലത്ത് ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്കിയ കമ്മ്യുണിറ്റി കിച്ചന് വളൻറിയര്‍മാര്‍ക്ക് പി. പുരുഷോത്തമന് ഉപഹാരം നല്കി ആദരിച്ചു. കൗണ്‍സിലര്‍മാരായ വി.പി. ഇസ്മായില്‍, എ.കെ. സുരേഷ് കുമാര്‍, ഷാഹിന സത്യന്, എം. റോജ, വി.കെ. സുഗതന്, കെ.വി. ജയചന്ദ്രന്, എം.കെ. നജ്മ എന്നിവര്‍ സംസാരിച്ചു. കെ.പി. രമേശ് ബാബു സ്വാഗതവും ഒ. പ്രീത നന്ദിയും പറഞ്ഞു. നഗരസഭ ഓഫിസിനു പിറകിലാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 20 രൂപക്കാണ് ഊണ് നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story