ദേശീയപാത കുടിയിറക്ക്; ടി.വി. കുമാര​െൻറ ഉപവാസം ഇന്ന്

ദേശീയപാത കുടിയിറക്ക്; ടി.വി. കുമാര​ൻെറ ഉപവാസം ഇന്ന് പയ്യന്നൂർ: റോഡ് വികസനത്തി​ൻെറ പേരിൽ വ്യാപാരികളെ തെരുവിലേക്ക് വലിച്ചെറിയുന്നതിനെതിരെ പിലാത്തറയിലെ വ്യാപാരിയായ ടി.വി. കുമാരൻ 23ന് രാവിലെ 10 മുതൽ ഒന്നുവരെ കണ്ണൂർ കലക്​ടറേറ്റ് പടിക്കൽ ഏകദിന ഉപവാസം നടത്തും. നാഷനൽ ഹൈവേ വികസനത്തി​ൻെറ പേരിൽ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുക, കച്ചവടക്കാർക്ക് നഷ്​ടപരിഹാരം നൽകുക, ഒഴിവാക്കപ്പെടുന്ന കച്ചവടക്കാർക്കു പകരം തൊഴിൽ സൗകര്യം ഏർപ്പെടുത്താൻ സർക്കാർ മുന്നോട്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കണ്ണൂർ കോർപറേഷൻ വൈസ് ചെയർമാൻ പി.കെ. രാഗേഷ് ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.