പാർക്ക്​ നിർമാണം അശാസ്ത്രീയമെന്ന്​ യു.ഡി.എഫ്

ന്യൂമാഹി: ജില്ല പഞ്ചായത്ത്‌ ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം നിർമിച്ച പാർക്കി​ൻെറ പ്രവൃത്തി അശാസ്ത്രീയമാണെന്നും കുട്ടികൾക്ക് മതിയായ സുരക്ഷയില്ലാതെയാണ് പാർക്ക് നിർമിച്ചതെന്നും ന്യൂമാഹി പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. കുട്ടികൾക്കും വൃദ്ധന്മാർക്കുമായി നിർമിക്കുന്ന പാർക്ക് മാഹി പുഴയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. പുഴയിലേക്ക് ഒഴുകുന്ന വീതിയും ആഴവും കൂടിയ ഓവുചാൽ പാർക്കിനു മധ്യഭാഗത്തുകൂടിയാണ് പോകുന്നത്. ഓവുചാലി​ൻെറ മതിൽ വളരെ ഉയരം കുറഞ്ഞതിനാൽ കുട്ടികൾ ഡ്രൈനേജിൽ വീഴാനുള്ള സാധ്യതയുണ്ട്​. കുളത്തി​ൻെറ ചുറ്റുമതി​ലി​ൻെറ ഉയരവും കുറവാണ്. യു.ഡി.എഫ് സംഘം പാർക്ക് സന്ദർശിച്ച് പരിശോധന നടത്തി. നിർമാണത്തിലെ അപാകത പരിഹരിക്കാതെ പാർക്ക് തുറന്നുകൊടുക്കരുതെന്ന് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ സി.ആർ. റസാക്ക്, എൻ.കെ. സജീഷ്, മുസ്​ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡൻറ് സജ്ജാദ് അഹമ്മദ്‌, സെക്രട്ടറി ടി.എച്ച്. അസ്‌ലം, പഞ്ചായത്തംഗം മഹറൂഫ്, എ.പി. അഫ്സൽ, നബീൽ, അഹ്‌റാഫ് എന്നിവരാണ് പാർക്ക് സന്ദർശിച്ചത്. cap Mahe Park ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം നിർമിച്ച പാർക്ക്​ യു.ഡി.എഫ് സംഘം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.