അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി

മാഹി: വ്യാപാരികൾ, കടയുടമകൾ, തെരുവോര കച്ചവടക്കാർ, മറ്റ് അസംഘടിത തൊഴിലാളികൾ എന്നിവർക്ക് കേന്ദ്രത്തി​ൻെറ കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം (എ.പി.എസ്‌-ട്രെയ്ഡേഴ്സ് പെൻഷൻ സ്കീം) നിലവിൽ വന്നു. അസംഘടിത മേഖലയിലെ ഇത്തരം തൊഴിലാളികൾക്ക് 60 വയസ്സ്​ കഴിഞ്ഞാൽ ചുരുങ്ങിയത് 3,000 രൂപ മാസ പെൻഷനായും കാലശേഷം ജീവിതപങ്കാളിക്ക് 50 ശതമാനം കുടുംബ പെൻഷനായും ലഭിക്കും. മാസം തോറും നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി വരിക്കാർ നൽകണം. അതിനനുസൃതമായി 50 ശതമാനം തുക സർക്കാറും അടക്കും. ലൈഫ് ഇൻഷുറൻസ് കോർപറേഷനാണ് ഫണ്ട് നിയന്ത്രിക്കുന്നത്. അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ maandham.in എന്ന വെബ്സൈറ്റ് വഴിയോ സഹായം പ്രയോജനപ്പെടുത്താമെന്ന് മാഹി മുനിസിപ്പൽ കമീഷണർ വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.