കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കാത്തത് അപലപനീയം

ന്യൂമാഹി: കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിൽ ലക്ഷണം കാണിക്കാത്ത രോഗികളെ പ്രവേശിപ്പിക്കാതെ വിദൂരങ്ങളിൽ ആവശ്യത്തിന് ശുചിമുറികൾപോലുമില്ലാത്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്ന നടപടി അപലപനീയമാണെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്​ലിം ലീഗ് മുഖാമുഖം ആരോപിച്ചു. ജംഇയ്യതുൽ ഫലാഹ് ട്രസ്​റ്റ്​ എഫ്.എൽ.സി.ടി.സിക്ക് കൈമാറിയ യൂനിറ്റി സൻെററിൽ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരുക്കം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. സൻെറർ ഉടൻ പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖാമുഖം ആവശ്യപ്പെട്ടു. ജില്ല മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സജ്ജാദ് പുന്നോൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. പി.വി. സൈനുദ്ദീൻ, ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, എ.കെ. അബൂട്ടി ഹാജി, കെ.കെ. ബഷീർ, ഷാനിദ് മേക്കുന്ന്, ടി.എച്ച്. അസ്​ലം, പി.പി. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.