നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ടു

ഉരുവച്ചാൽ: നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ട്​ മൂന്നുപേർക്ക് പരിക്ക്. ശിവപുരം ഭാഗത്തുനിന്ന്​ ഉരുവച്ചാലിലേക്ക് വരുകയായിരുന്ന ബൈക്ക് പഴശ്ശി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് ഹമ്പിൽനിന്ന് തെറിച്ചുവീണ്​ ബൈക്ക് യാത്രക്കാരനും റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്കുമാണ്​ പരി​േക്കറ്റത്​. ബൈക്ക് യാത്രക്കാരൻ മരുതായിലെ നൗഷാദിനെ (45) തലശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴശ്ശിയിലെ മംഗലാട്ട് അഫ്റാസ് (21), വി. സിനാൻ (21) എന്നിവർക്ക് നിസ്സാര പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.