വയത്തൂര്‍ പാലവും മാട്ടറ ചപ്പാത്തും വെള്ളത്തില്‍

ഇരിട്ടി: മലയോരത്ത് കനത്ത മഴയില്‍ ഉളിക്കല്‍ വയത്തൂര്‍ പാലവും മാട്ടറ ചപ്പാത്തും വെള്ളത്തിനടിയിലായി. ശനിയാഴ്ച രാത്രി തന്നെ പാലം വെള്ളത്തില്‍ മുങ്ങിയിരുന്നു. മണിപ്പാറ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. നിരവധി കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. അതേസമയം മലയോര മേഖലയിലും കാലവര്‍ഷം ശക്തിപ്പെട്ടതോടെ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാത്രിയാത്ര നിരോധനത്തിനൊപ്പം കര്‍ശന ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചത്. പുഴയിലെ നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ പല പാലങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതും ഉരുൾപൊട്ടല്‍ സാധ്യത പ്രദേശങ്ങളിലും ജാഗ്രത വേണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരിട്ടി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആവശ്യം വന്നാല്‍ ദുരിതാശ്വാസ ക്യാമ്പ്​ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.