മരിച്ച വ്യാപാരിയുടെ കുടുംബത്തിന്​ കോവിഡ്​ നെഗറ്റിവ്

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച തളിപ്പറമ്പ് പൂവ്വത്തെ കൂവൻ ഇബ്രാഹിമി​ൻെറ കുടുംബാംഗങ്ങളുടെ കോവിഡ് ഫലം നെഗറ്റിവ്. ഒടുവള്ളിത്തട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റിവായത്. തളിപ്പറമ്പിലെ ബേക്കറി ഉടമ കൂവൻ ഇബ്രാഹിം വെള്ളിയാഴ്ച അർധരാത്രിയിലാണ് മരിച്ചത്. ഇതേ തുടർന്ന് കുടുംബാംഗങ്ങളെ മുഴുവൻ ഒടുവള്ളിത്തട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടെസ്​റ്റിന് വിധേയരാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കുടുംബാംഗങ്ങൾക്ക് മുഴുവൻ കോവിഡ് നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.