പ്രതിഷേധ പെൺകൂട്ടം

കണ്ണൂർ: ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട കോവിഡ് ബാധിച്ച പെൺകുട്ടി ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചത് സർക്കാർ അനാസ്ഥ മൂലമാണെന്ന് വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ ജില്ല പ്രസിഡൻറ്​ ഷാഹിന ലത്തീഫ് പ്രസ്താവിച്ചു. വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പെൺകുട്ടം പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാജിത സജീർ, സി.പി. റഹ്​ന ടീച്ചർ, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ടി.പി.സി. ഫാത്തിമ, വി. ഫൈലാന, റാനിയ നാസർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.