പന്തംകൊളുത്തി പ്രകടനം

കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ പൊലീസ് സ്​റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്കുനേരെ സമര രംഗത്ത് പൊലീസ് നടത്തുന്ന ക്രൂര മർദനത്തിനും അതിക്രമത്തിനുമെതിരെയായിരുന്നു പ്രതിഷേധം. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടമ്പേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.