ഡി.വൈ.എഫ്​.െഎ ധർണ

കണ്ണൂർ: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി. മുരളീധരൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ആർ.എം.എസ്​ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്​.െഎ ജില്ല പ്രസിഡൻറ്​ മനു തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സരിൻ ശശി, പി.പി. ഷാജിർ, സക്കീർ ഹുസൈൻ, എ.കെ. രമ്യ, മുഹമ്മദ് അഫ്​സൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. ഷാജർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.