പയ്യന്നൂരിൽ രോഗികളുടെ എണ്ണം കൂടുന്നു

പയ്യന്നൂർ: നഗരസഭ പരിധിയിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു. നേരത്തെ രോഗബാധയുണ്ടായ കുടുംബത്തിലെ മൂന്നുപേർക്ക് കൂടി വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന പ്രദേശവാസികളെ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ എല്ലാ ഫലങ്ങളും നെഗറ്റിവായത് ആശ്വാസമായി. നേരത്തെ രോഗബാധയുണ്ടായ കുടുംബത്തിലെ ഒരു അംഗത്തിനുകൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗബാധയുണ്ടായ മറ്റൊരു കുടുംബത്തിലെ രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. മുത്തത്തി അർബൻ പി.എച്ച്.സി കേന്ദ്രീകരിച്ച് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 39 ഫലങ്ങൾ നെഗറ്റിവാണ്. കഴിഞ്ഞദിവസം മരിച്ച ആരോഗ്യ പ്രവർത്തക​ൻെറ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 10 പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ 10 ഫലങ്ങളും നെഗറ്റിവായതും ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.