മുഖ്യമന്ത്രിക്ക്​ അസഭ്യം: എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിനും കോവിഡ്​ പ്രോേട്ടാകോൾ ലംഘിച്ചതിനും 200ഒാളം എൻ.ജി.ഒ അസോസിയേഷൻ ്പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ്​ കേസെടുത്തു. എൻ.ജി.ഒ അസോസിയേഷ​ൻെറ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക്​ സിവിൽ സ്​റ്റേഷനിൽ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണ്​ കേസ്​. കോവിഡി‍ൻെറ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തി‍ൻെറ ഒരുവിഹിതം പിടിക്കുന്ന നടപടി തുടരാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്​. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന, സരിത്ത്, ജോയി പ്രസാദ്, കെ. മധു തുടങ്ങി കണ്ടാലറിയാവുന്ന ഇരുന്നൂറോളം പ്രവർത്തകർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.