മാലിന്യം തള്ളിയ വണ്ടി കൈ​േയാടെ പിടികൂടി; മാലിന്യം തിരിച്ചുകയറ്റി

ചക്കരക്കല്ല്: പ്ലാസ്​റ്റിക് മാലിന്യമടക്കമുള്ള മാലിന്യം പഞ്ചായത്ത്​ അധികൃതരുടെ ഒത്താശയോടെ ജനവാസകേന്ദ്രത്തിൽ തള്ളിയത് നാട്ടുകാർ കൈയോടെ പിടികൂടി. മാലിന്യ നിർമാർജനം മാതൃകാപരമായി കൈകാര്യം ചെയ്തതിൽ പലതവണ അവാർഡ് വാങ്ങിയ ചെമ്പിലോട് പഞ്ചായത്തധികൃതരുടെ ജനവിരുദ്ധ നടപടിയാണ് നാട്ടുകാർ കൈയോടെ പിടിച്ചത്. പ്രതിഷേധം കനത്തതോടെ പ്രസിഡൻറ്​ ടി.വി. ലക്ഷ്മി സ്ഥലത്തെത്തി പ്രതിഷേധക്കാരോട് മാപ്പുപറഞ്ഞു. പൊതുസ്ഥലത്ത് തള്ളിയ മാലിന്യം തിരിച്ചുകയറ്റിച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.