എ.സി. വര്‍ക്കിയുടെ ഓർമകൾക്ക് നാലാണ്ട്

കേളകം: കർഷകരുടെ മിശിഹയെന്നും കർഷക ഗാന്ധിയെന്നും അറിയപ്പെട്ടിരുന്ന ഫാർമേഴ്​സ്​ റിലീഫ് ഫോറം സ്ഥാപകൻ . കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുമുള്ള സമരരംഗത്ത്​ അദ്ദേഹം നിർണായക സ്ഥാനം വഹിച്ചിരുന്നു. നീര ശീതളപാനീയം നിര്‍മാണത്തിലും വിപണനത്തിലും മുഖ്യപങ്കുവഹിച്ച എ.സി. വര്‍ക്കി കർഷകർക്കെതിരെ ബാങ്കുകൾ മുഴക്കിയ ചെണ്ടകൊട്ടി വിളംബരം നിർത്തലാക്കുന്നതിനു പടവാളേന്തിയ പോരാളിയായിരുന്നു. കർഷക രക്ഷക്കായി മുന്നണിപ്പോരാളിയായി വർത്തിച്ച അദ്ദേഹം അതോടെ കർഷക ഗാന്ധിയായി. അദ്ദേഹത്തി​ൻെറ ശ്രമഫലമായാണ്​ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സ്​ഥാപിതമായത്​. നടവയലില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസർകോട്​ ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ കര്‍ഷക പ്രസ്ഥാനമാണ്​ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം. 62ാം വയസ്സിൽ 2016 സെപ്​റ്റംബർ 17നാണ്​ അദ്ദേഹം വിടവാങ്ങിയത്. ഓർമദിനത്തിൽ നടവയൽ ഗ്രാമം പ്രത്യേക അനുസ്മരണ ചടങ്ങ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.