കരനെൽ കൃഷിയിൽ നൂറുമേനി

പയ്യന്നൂർ: സുഭിക്ഷ കേരളം പദ്ധതിയിൽ വെള്ളൂർ ബാങ്ക് നടത്തിയ കരനെൽകൃഷിയിൽ നൂറുമേനി. വ്യാഴാഴ്ച നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി പാടത്തിറങ്ങി വിളകൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്​ ഓഫിസിന് പിറകിലെ വിശാലമായ പറമ്പിലാണ് വെള്ളൂർ സർവിസ് സഹകരണ ബാങ്ക് കരനെൽകൃഷിയിറക്കിയത്. നാല് മാസം മുമ്പാണ് അത്യുൽപാദനശേഷിയുള്ള കരനെൽ വിത്തിട്ടത്. നാലുമാസമാകുമ്പോഴേക്കും പറമ്പാകെ കതിരണിഞ്ഞു. ബാങ്ക് പ്രസിഡൻറ്​ വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ. തങ്കമണി എന്നിവർ പങ്കെടുത്തു. ഇതേ പറമ്പിൽ ചേന, മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ പത്തോളം കിഴങ്ങു വർഗങ്ങളും കൃഷി ചെയ്തിട്ടുണ്ട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് വിഷരഹിത പച്ചക്കറി വൻതോതിൽ ഉൽപാദിപ്പിച്ച് വിപണനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.