ജില്ല ഓൺലൈൻ ചെസ് ചാമ്പ്യന്മാർ

പയ്യന്നൂർ: ജില്ല ഓൺലൈൻ അണ്ടർ 12 വിഭാഗം ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ എസ്. അമിതാഭും (ചിറക്കൽ) ഗേൾസ് വിഭാഗത്തിൽ വേദ രവീന്ദ്രനും (അന്നൂർ, പയ്യന്നൂർ) ചാമ്പ്യന്മാരായി. ആൽഫ്രെഡ് ജിയോ ജോൺസ് (കൊട്ടിയൂർ), സുകൃത് രഞ്ജിത്ത് (കൂത്തുപറമ്പ്) ബോയ്സ് വിഭാഗത്തിലും ജി.ആര്യ (പയ്യന്നൂർ), നജ ഫാത്തിമ (കണ്ണൂർ) ഗേൾസ് വിഭാഗത്തിലും രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ രണ്ട് സ്ഥാനക്കാർ 27ന് നടക്കുന്ന സംസ്ഥാന ഓൺലൈൻ ചെസിൽ ഇരു കാറ്റഗറികളിലും ജില്ലയെ പ്രതിനിധാനംചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.