സുവർണ ജൂബിലി ആഘോഷം

ഇരിട്ടി: ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലിയാഘോഷം 'സുകൃതം, സുവർണം' കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്​ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ്​ പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മുതിർന്ന പൊതുപ്രവർത്തകരെ കെ.പി. പ്രഭാകരൻ മാസ്​റ്റർ ഉപഹാരം നൽകി ആദരിച്ചു. നിർധനർക്കുള്ള കിറ്റ് വിതരണം ജില്ല പഞ്ചായത്ത് മെംബർ തോമസ് വർഗീസ് നിർവഹിച്ചു. പടിയൂർ ദാമോദരൻ മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ജനാർദനൻ, വി.ടി. തോമസ്, പി. കുട്യപ്പ മാസ്​റ്റർ, മട്ടിണി വിജയൻ, സി.വി. രാജൻ, എ.ടി. ദേവകി, സി.സി. നസീർ ഹാജി, പി.വി. നാരായണൻകുട്ടി, എം.അജേഷ്, ഷാനിദ് പുന്നാട്, ഷൈജൻ ജേക്കബ്, ജോബിഷ് പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.