കണ്ണൂർ സർവകലാശാലയിൽ കൂടുതൽ എയ്​ഡഡ് കോഴ്​സുകൾ –മന്ത്രി കെ.ടി. ജലീൽ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കൂടുതൽ എയ്​ഡഡ് കോഴ്​സുകൾ തുടങ്ങുമെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. സർവകലാശാല അധ്യാപക സംഘടനയായ കണ്ണൂർ യൂനിവേഴ്​സിറ്റി ടീച്ചേഴ്​സ് കലക്​ടിവി‍ൻെറ വാർഷിക സമ്മേളനവും യാത്രയയപ്പും ഒാൺലൈനായി ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോഴ്​സുകൾ തുടങ്ങാൻ ആവശ്യമായ അധ്യാപക തസ്​തികകൾ നൽകാനുള്ള ഇടപെടൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉണ്ടാകും. അധ്യാപകർ അവരവരുടെ വൈജ്ഞാനിക മേഖല കൂടുതൽ വികസിപ്പിക്കാൻ പരിശ്രമിക്കണമെന്നും മാറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ടത് അധ്യാപകരാണെന്നും മന്ത്രി പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. പ്രസാദൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. ജോബി കെ. ജോസ് റിപ്പോർട്ടും ട്രഷറർ പി. കാർത്തികേയൻ വരവ്-​െചലവ് കണക്കും അവതരിപ്പിച്ചു. വിരമിച്ച അധ്യാപകരായ ഡോ. പി. ബാബു ആ​േൻറാ, ഡോ. കെ.പി. സന്തോഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ഡോ. പി.കെ. പ്രസാദൻ (പ്രസി.), ഡോ. റീജ വിദ്യാധരൻ (വൈസ്​ പ്രസി.), ഡോ. ആർ.കെ. സുനിൽകുമാർ (സെക്ര.), ഡോ. എം. സിനി (ജോ. സെക്ര.), പി. കാർത്തികേയൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.