Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:59 PM GMT Updated On
date_range 16 Sep 2020 11:59 PM GMTകണ്ണൂർ സർവകലാശാലയിൽ കൂടുതൽ എയ്ഡഡ് കോഴ്സുകൾ –മന്ത്രി കെ.ടി. ജലീൽ
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കൂടുതൽ എയ്ഡഡ് കോഴ്സുകൾ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. സർവകലാശാല അധ്യാപക സംഘടനയായ കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് കലക്ടിവിൻെറ വാർഷിക സമ്മേളനവും യാത്രയയപ്പും ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോഴ്സുകൾ തുടങ്ങാൻ ആവശ്യമായ അധ്യാപക തസ്തികകൾ നൽകാനുള്ള ഇടപെടൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉണ്ടാകും. അധ്യാപകർ അവരവരുടെ വൈജ്ഞാനിക മേഖല കൂടുതൽ വികസിപ്പിക്കാൻ പരിശ്രമിക്കണമെന്നും മാറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ടത് അധ്യാപകരാണെന്നും മന്ത്രി പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. പ്രസാദൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. ജോബി കെ. ജോസ് റിപ്പോർട്ടും ട്രഷറർ പി. കാർത്തികേയൻ വരവ്-െചലവ് കണക്കും അവതരിപ്പിച്ചു. വിരമിച്ച അധ്യാപകരായ ഡോ. പി. ബാബു ആേൻറാ, ഡോ. കെ.പി. സന്തോഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ഡോ. പി.കെ. പ്രസാദൻ (പ്രസി.), ഡോ. റീജ വിദ്യാധരൻ (വൈസ് പ്രസി.), ഡോ. ആർ.കെ. സുനിൽകുമാർ (സെക്ര.), ഡോ. എം. സിനി (ജോ. സെക്ര.), പി. കാർത്തികേയൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story