കണ്ണൂർ ബൈപാസ് സർവേ ചിറക്കലിൽ പുനരാരംഭിച്ചു

സർവേ തടയാൻ ശ്രമിച്ചവരെ പൊലീസ് ഭീഷണിപ്പെടുത്തി പ്രവർത്തനങ്ങൾക്ക്​ സൗകര്യം ഒരുക്കിയതായി പരാതി പുതിയതെരു: പൊലീസ് സംരംക്ഷണത്തിൽ . തളിപ്പറമ്പ് സബ് കലക്ടർ ഇലക്യ​യുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സർവേ സംഘം ചിറക്കൽ കോട്ടക്കുന്നിൽ വ്യക്തിഗത ഭൂമിയുടേതുൾപ്പെടെ മൂല്യനിർണയ സർവേ പുനരാരംഭിച്ചത്. സംഘർഷ സാധ്യതയുള്ളതിനാൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദ​ൻെറ നേതൃത്വത്തിൽ നൂറോളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് സർവേ നടപടി നടന്നത്. സർവേ സംഘത്തെ ജനകീയ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും തടയാൻ ശ്രമിക്കുന്നവരെ കസ്​റ്റഡിയിലെടുക്കുമെന്നും പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ കേസുകൾ ചാർജ് ചെയ്ത്​ അകത്തിടുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് സർവേ പ്രവർത്തനം നടത്തുന്നതിന് സൗകര്യം ഒരുക്കിയത്. സർവേ നടത്തുന്നതിനിടയിൽ സർവേ സംഘത്തെ തടയാൻ ശ്രമിച്ച ഷബാസ് ഹാഷിം എന്ന യുവാവിനെ പൊലീസ് ബലമായി കസ്​റ്റഡിയിലെടുത്തത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടയിൽ ആക്​ഷൻ കമ്മിറ്റി ഭാരവാഹികൾ കെ. സുധാകരൻ എം.പിയെയും കെ.എം. ഷാജി എം.എൽ.എയും നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും സർവേ നടത്തുന്നത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കെ. സുധാകരൻ എം.പി സബ് കലക്ടർ ഇലക്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എം.പിയുടെ ഫോൺ കാൾ എടുക്കുന്നതിന് സബ് കലക്ടർ തയാറായില്ല. ആക്​ഷൻ കമ്മിറ്റി ഭാരവാഹികൾ എം.പിയുടെ കാൾ എടുക്കാൻ അപേക്ഷിച്ചിട്ടും താൻ പിന്നീട് എം.പിയെ തിരിച്ചു വിളിച്ചോളാം എന്ന് പറഞ്ഞ്​ സബ് കലക്ടർ സർവേ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, കെ.എം. ഷാജി എം.എൽ.എ കലക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സർവേ നടത്തുന്നതിന് ചിറക്കൽ പഞ്ചായത്ത് അധികൃതർ തടസ്സമില്ലെന്ന് അറിയിച്ചതിനാലാണ് സർവേ നടത്തുന്നതെന്ന് കലക്ടർ അറിയിക്കുകയായിരുന്നു. കോവിഡ് കാലമായതിനാൽ സർവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തി വെക്കണമെന്നായിരുന്നു നാട്ടുകാരുടെയും ആക്​ഷൻ കമ്മിറ്റിയുടെയും പ്രധാന ആവശ്യം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നുള്ള സർവേ നടത്തുന്നതാണ് നാട്ടുകാരിൽ എതിർപ്പിന് ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.