കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

പയ്യന്നൂർ: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നരു വടക്ക് എ.കെ.ജി നഗറിൽ താമസിക്കുന്ന തങ്കമണിയുടെ പശുവാണ് കിണറ്റിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷസേനയെത്തി കരക്ക്​ കയറ്റുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ തറനിരപ്പ് വരെ വെള്ളം ഉണ്ടായിരുന്നു. പശു വീണതുകണ്ട സമീപവാസികൾ പശുവിനെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തുകയും സേനയുടെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. സ്​റ്റേഷൻ ഓഫിസർ പി.വി. പവിത്ര​ൻെറ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.