പൊന്ന്യം ബോംബ് സ്​ഫോടനം: ഒരാൾകൂടി അറസ്​റ്റിൽ

തലശ്ശേരി: പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്​റ്റിൽ. സ്​ഫോടനത്തിൽ പരിക്കേറ്റ മാഹി അഴിയൂർ സ്വദേശി കെ.ഒ. ഹൗസിൽ ധീരജ് (28) ആണ് അറസ്​റ്റിലായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാർജ് ചെയ്​ത ശേഷം തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാട​ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്​റ്റ്​​ ചെയ്യുകയായിരുന്നു. അറസ്​റ്റിലായവരുടെ എണ്ണം ഇതോടെ മൂന്നായി. ആറംഗ സംഘമാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഗുരുതര പരിക്കേറ്റ മാഹി അഴിയൂരിലെ കല്ലറോത്ത് റമീഷ് (32) തലശ്ശേരി സഹകരണ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. കതിരൂര്‍ സ്വദേശി സജൂട്ടി എന്ന കെ.വി. സജിലേഷ് (32), പൊന്ന്യം വെസ്​റ്റ്​ ചേരി പുതിയ വീട്ടിൽ അശ്വന്ത് (22) എന്നിവരാണ് നേരത്തെ അറസ്​റ്റിലായി റിമാൻഡിലായത്. സജിലേഷിനെ പിന്നീട് തോട്ടടയിലുള്ള കോവിഡ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറുപേരാണ് പ്രതിപട്ടികയിലുള്ളത്. ആദ്യം അറസ്​റ്റിലായ അശ്വന്ത് തലശ്ശേരിയിലെ സി.പി.എം വിമതനായ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ മൂന്നാം പ്രതിയാണ്. ബോംബ് നിർമാണ സംഘത്തിലുള്ള മറ്റു രണ്ട് രണ്ടുപേരെ പൊലീസിന് കണ്ടെത്താനായില്ല. ധീരജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.