ചോർന്നൊലിച്ച്​ പാനൂർ ബസ് ​സ്​റ്റാൻഡ്​ കെട്ടിടം

പാനൂർ: പാനൂർ നഗരസഭ ബസ് ​സ്​റ്റാൻഡ്​ കെട്ടിടം ചോർന്നൊലിക്കുന്നു. കെട്ടിടത്തിലെ ഒന്നാം നിലയിലെ മുഴുവൻ മുറികളും ഏതാണ്ട് ചോർന്നൊലിക്കുന്ന നിലയിലാണ്. രണ്ടുവർഷം മുമ്പ് കെട്ടിടത്തിൽ ചോർച്ചയുടെ ലക്ഷണമാരംഭിച്ചിരുന്നപ്പോൾ തന്നെ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന്​ വ്യാപാരികൾ പറഞ്ഞു. ഇതിനുപുറമെ കെട്ടിടത്തിലെ കോണിപ്പടി മുറി മുഴുവൻ മാലിന്യക്കൂമ്പാരമാണ്. ഒന്നാം നിലയിലെ കോൺക്രീറ്റ് സ്ലാബി​ൻെറ മുകൾഭാഗത്ത് മാലിന്യത്തിൽ പുല്ലുവളർന്ന നിലയിലുമാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും ചോർച്ചക്ക് കാരണമായിട്ടുണ്ട്. സ്ത്രീകളുടെ മൂത്രപ്പുരയുടെ അവസ്ഥയും പരിതാപകരമാണ്. നഗരസഭ ബസ്​ സ്​റ്റാൻഡ്​ കെട്ടിടത്തി​ൻെറ കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.