ലഹരി കടത്തു കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പിടിയിൽ

കണ്ണൂർ: കഞ്ചാവ്​ കടത്തു കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിലെടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും കസ്​റ്റഡിയിലുണ്ടെന്നാണ്​ വിവരം. 500 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലാണ് കണ്ണൂരിലെത്തിയ മൈസൂരു പൊലീസ് ഇരുവരെയും പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.