വയോജനങ്ങൾക്ക് കൈത്താങ്ങാവാൻ ബെൽ ഓഫ് ഫെയ്ത്ത്

തലശ്ശേരി: വയോജനങ്ങൾക്ക് അടിയന്തരഘട്ടത്തിൽ കൈത്താങ്ങാവാൻ ജനമൈത്രി പൊലീസ് സഹകരണത്തോടെ ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി ഒരുങ്ങുന്നു. ഒരു കോളിങ് െബല്ലി‍ൻെറ ശബ്​ദത്തിൽ സഹായികളെ വിളിച്ചുകൂട്ടുന്നതാണ് ഇൗ സംരംഭം. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് വയോജനങ്ങളെ സഹായിക്കാൻ വീടുകളിൽ പ്രിയപ്പെട്ടവരുണ്ടായിരുന്നു. എന്നാൽ, കാലം മാറിയതോടെ അത്തരം സൗകര്യങ്ങൾ തീർത്തും ഇല്ലാതായി. അണുകുടുംബ വ്യവസ്ഥയിൽ പ്രായമായവർ ഏകാന്തവാസം നയിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരക്കാർക്ക് കൈത്താങ്ങാവുന്നതാണ് ജനമൈത്രി പൊലീസി‍ൻെറ ബെൽ ഓഫ് ഫെയ്​ത്ത് പദ്ധതി. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പ്രത്യേകം സജ്ജമാക്കുന്ന സ്വിച്ചിൽ വിരലമർത്തിയാൽ ഉടൻ അലാറം മുഴങ്ങുകയും ശബ്​ദം കേട്ട് പെെട്ടന്ന് തന്നെ ആവശ്യം മനസ്സിലാക്കി അയൽവാസികൾക്ക് സ്ഥലത്തെത്താനുമാവും വിധമാണ് സംവിധാനം. ഇതിനായി ചുറ്റുവട്ടങ്ങളിലെ താമസക്കാർക്ക് ബോധവത്കരണവും നൽകുമെന്ന് തലശ്ശേരി സി.​െഎ കെ. സനൽകുമാർ പറഞ്ഞു. തലശ്ശേരി നഗരസഭയിലും തൊട്ടടുത്ത എരഞ്ഞോളി പഞ്ചായത്തിലുമാണ് ഇപ്പോൾ സുരക്ഷ അലാറം നൽകുന്നത്. ആദ്യഘട്ടത്തിൽ 15 അലാറമാണ് വിതരണം ചെയ്യുന്നത്. ബെൽ ഓഫ് ഫെയിത്ത് പദ്ധതിയുടെ ഉദ്ഘാടനം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ നിർവഹിച്ചു. നഗരസഭ, പഞ്ചായത്ത് അംഗങ്ങൾ ഏറ്റുവാങ്ങി. തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, കൗൺസിലർമാരായ എം.എ. സുധീഷ്, എ.വി. ശൈലജ, എൻ. രേഷ്മ, കെ. രമേശൻ, ജനമൈത്രി പൊലീസ് എസ്.ഐ സി.കെ. നജീബ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം. ഷിബു, കെ.വി. ജാഫർ ഷരീഫ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.