പൊലീസ്​ അതിക്രമത്തിനെതിരെ പ്രതിഷേധ തെരുവ്

കണ്ണൂർ: കോവിഡി‍ൻെറ മറവിൽ കണ്ണൂർ മാർക്കറ്റിൽ പൊലീസ് വഴിയോര കച്ചവടക്കാരോട് കാണിക്കുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് കണ്ണൂർ മാർക്കറ്റിൽ വഴിയോരക്കച്ചവട ക്ഷേമ സമിതി (എഫ്​.െഎ.ടി.യു) സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ആവശ്യപ്പെട്ടു. എഫ്​.െഎ.ടി.യു ജില്ല സെക്രട്ടറി സാജിദ സജീർ ഉദ്​ഘാടനം ചെയ്​തു. ജനാധിപത്യ രാജ്യത്ത് ഫാഷിസം നടപ്പാക്കാൻ ഒരുക്കമ​െല്ലന്ന് ഭരണകൂടത്തോട് പ്രഖ്യാപിക്കുകയാണ് പ്രതിഷേധ തെരുവിലൂടെ വഴിയോര കച്ചവട ക്ഷേമ സമിതി ലക്ഷ്യമാക്കുന്നതെന്നും അവർ പറഞ്ഞു. സമിതി ജില്ല പ്രസിഡൻറ്​ എൻ.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. സലാം മാസ്​റ്റർ സ്വാഗതവും സാദിഖ് മാടായി നന്ദിയും പറഞ്ഞു. ത്രേസ്യാമ്മ മാളിയേക്കൽ, കെ.കെ. ബഷീർ, അബ്​ദുൽ അസീസ് വാരം, ഇംതിഹാബ് ഏഴര എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.