എല്‍.ഐ.സി ഓഹരി വില്‍പന: ജീവനക്കാര്‍ ധര്‍ണ നടത്തി

കണ്ണൂര്‍: എല്‍.ഐ.സിയുടെ ഓഹരി വില്‍പനക്കുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാര്‍ ജില്ലയിലെ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. കണ്ണൂരില്‍ നടന്ന ധര്‍ണ എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട് ഡിവിഷന്‍ ജോ. സെക്രട്ടറി കെ. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.കെ. പ്രേംജിത്, പി.കെ. സനില്‍, സി.സി. വിനോദ്, പി.സി. രാമന്‍ എന്നിവര്‍ സംസാരിച്ചു. തലശ്ശേരിയില്‍, വി. വിജയകുമാരന്‍, പ്രഭാകരന്‍, കെ. സുമേഷ്, പി.പി. ദിനേശന്‍, കെ.പി. സുരേഷ് എന്നിവരും മട്ടന്നൂരില്‍ സി.പി. സുധീര്‍, എം. മനോജ്, ഇ. ചന്ദ്രന്‍ എന്നിവരും സംസാരിച്ചു. തളിപ്പറമ്പില്‍ എ. മനോജ്, എന്‍. അനില്‍കുമാര്‍എന്നിവര​ും പയ്യന്നൂരില്‍ കെ.വി. വേണു, കെ. ജയരാജന്‍ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.