ഉദയഗിരി തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്; എൽ.ഡി.എഫ് ഇറങ്ങിപ്പോയി

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളായ ഡെയ്​സി ചെറിയാൻ, സാബു കല്ലടയിൽ, പ്രീത പ്രകാശ്, തങ്കമ്മ ദാമോദരൻ, വി.ബി. രമ എന്നിവരാണ് യോഗം ബഹിഷ്​കരിച്ചത്. വഴിവിട്ട രീതിയിൽ ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ പദ്ധതി നടപ്പാക്കുകയാണെന്നും ചട്ടവിരുദ്ധമായി തൊഴിലുറപ്പ് പദ്ധതി കരാറുകാർക്ക് നൽകുന്നതായും ആരോപിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.