പ്രതിപക്ഷത്തിെൻറ ലക്ഷ്യം കോവിഡ് സമൂഹ വ്യാപനം –ഐ.എൻ.എൽ

പ്രതിപക്ഷത്തിൻെറ ലക്ഷ്യം കോവിഡ് സമൂഹ വ്യാപനം –ഐ.എൻ.എൽ കണ്ണൂർ: പ്രതിപക്ഷവും ബി.ജെ.പിയും ചേർന്ന് സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധാഭാസം കോവിഡ് സമൂഹ വ്യാപനം ലക്ഷ്യംവെച്ചുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ഇടതുസർക്കാറിൻെറ പ്രതിച്ഛായ തകർത്താലേ തങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്ന് ചിന്തിക്കുന്ന കോൺഗ്രസും മുസ്​ലിം ലീഗും ബി.ജെ.പിയും കൈകോർത്തുകൊണ്ട് നടത്തുന്ന പ്രതിഷേധങ്ങൾ എല്ലാ കോവിഡ് േപ്രാട്ടോകോളുകളും ലംഘിച്ചുള്ള മരണക്കളിയാണ്. കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന ഈ അവിവേകത്തിന് താമസിയാതെ സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ വലിയ വില നൽകേണ്ടിവരും. ഇത്രക്കും നിരുത്തരവാദപരമായി പെരുമാറുന്ന പ്രതിപക്ഷം കേരളത്തിൻെറ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.