ഡി.എല്‍.എഡ്: അപേക്ഷാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശം

കണ്ണൂർ: കോവിഡ് പശ്ചാത്തലത്തില്‍ 2020 -21 ഡി.എല്‍.എഡ് അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് മെയില്‍ ചെയ്യുന്ന അപേക്ഷാര്‍ഥികള്‍ അപേക്ഷയും അനുബന്ധ രേഖകളും ഇ- മെയിലായി അയക്കണമെന്ന് നിര്‍ദേശം. മെയിലി‍ൻെറ സബ്ജക്ടില്‍ ഡി.എല്‍.എഡ് അപേക്ഷ എന്ന് നല്‍കണം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് (ഹയര്‍ സെക്കൻഡറി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തവര്‍ മാര്‍ക്ക് ലിസ്​റ്റി‍ൻെറ പകര്‍പ്പ്) എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. സ്വാശ്രയം (മെറിറ്റ്) സീറ്റിലേക്ക് അപേക്ഷ നല്‍കുന്നവര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ​ുക്കേഷ​ൻെറ പേരിലെടുത്ത 100 രൂപയുടെ ഡി.ഡി (അസ്സല്‍) ​െസപ്റ്റംബര്‍ 18ന് വൈകീട്ട് അഞ്ചിന്​ മുമ്പ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ www.dde.kannur.inല്‍ ലഭിക്കും. ഫോണ്‍: 0497 2705149. ......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.