പ്ലാന്‍ ഫണ്ട് വെട്ടിക്കുറക്കല്‍; തദ്ദേശ സ്ഥാപനത്തിനുമുന്നില്‍ പ്രതിഷേധ ധര്‍ണ

ഇരിട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ച് സംസ്ഥാനത്തി‍ൻെറ വികസനം പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസി‍ൻെറ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ കെ.പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. രാഗേഷ് തില്ലങ്കേരി, കെ.ഇ. രാജന്‍, എം. മോഹനന്‍, എ.കെ. സതീശന്‍, എം. രാഗേഷ്, രാധാകൃഷ്​ണന്‍ മാസ്​റ്റര്‍, കെ.കെ. രാജീവന്‍, എന്‍.കെ. രോഹിത്ത്, വിനോദ് കുമാര്‍, പി. കൃഷ്​ണന്‍, കെ.ഇ. നവീന്‍, പി.വി. രജീഷ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടൂരിലെ ആറളം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തി. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് അരവിന്ദന്‍ അക്കനിശ്ശേരി അധ്യക്ഷത വഹിച്ചു. കെ. വേലായുധന്‍, വി.ടി. തോമസ്, ഷിജി നടുപറമ്പില്‍, തോമസ് വർഗീസ്, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, വി.ടി. ചാക്കോ, ജാന്‍സണ്‍ ജോസഫ്, വി.വി. ബിബില്‍സണ്‍, ജോസ് അന്ത്യാംകുളം, കെ.എം. പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ സത്യഗ്രഹം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. പി. കുട്ട്യപ്പ മാസ്​റ്റര്‍, സി. അഷ്‌റഫ് പുന്നാട്, പി.വി. നാരായണന്‍കുട്ടി, എന്‍. നാരായണന്‍ മാസ്​റ്റര്‍, പി.വി. മോഹനന്‍, സി.വി. രാജന്‍, സി.സി. നസീര്‍ ഹാജി, എം. അബ്​ദുല്‍ റഹിമാന്‍, എ.ടി. ദേവകി ടീച്ചര്‍, എം. ജനാര്‍ദനന്‍, വി.എം. രാജേഷ്, കെ.വി. അലി, വയനാന്‍ ശശി, ടി.കെ. റാഷിദ്, ഷാനിദ് പുന്നാട്, റഫീഖ് വളോര, ആര്‍.കെ. സുനില്‍കുമാര്‍, സുജിത്ത്മാവില, കെ.പി. സുരേഷ് കുമാര്‍, പി.എം. സുരേഷ് കുമാര്‍, സനില്‍ നടുവനാട്, എം. സുധാകരന്‍, സുരേന്ദ്രന്‍, കെ.കെ. മുഹമ്മദ് കുട്ടി, എന്‍. അബ്​ദുല്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.