ആലക്കോട്ട്​ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി

ആലക്കോട്: വാട്ടർ അതോറിറ്റി ആലക്കോട് ടൗണിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മുടങ്ങുന്നതായി പരാതി. ടൗണിലും പരിസരങ്ങളിലുമുള്ള ജലവിതരണമാണ് മുടങ്ങുന്നത്. പമ്പിങ്​ നടക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കുടിവെള്ളത്തി​ൻെറ അളവ് നാമമാത്രമാണെന്നാണ് വ്യാപാരികൾ അടക്കമുള്ള ഉപഭോക്താക്കളുടെ പരാതി. ഹോട്ടലുകൾക്കും മറ്റും ഇത്​ ഏറെ പ്രതിസന്ധിയുയർത്തുന്നുണ്ട്. പമ്പ്​ കപ്പാസിറ്റി കുറവായതാണ് ജലവിതരണം മുടങ്ങുന്നതിന് കാരണമെന്ന് പറയുന്നു. ഇത് പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.